വൃക്ക പ്രവര്‍ത്തനക്ഷമമല്ല ;ഗര്‍ഭഛിദ്രം നടത്താമെന്ന് സുപ്രിംകോടതി



ന്യൂഡല്‍ഹി: ഇരുവൃക്കകളും തകരാറിലായ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കി. 31 ആഴ്ച പ്രായമായ ഭ്രൂണമാണു നീക്കംചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. മുംബൈയിലെ ജെ ജെ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അനുമതി നല്‍കിയത്. ഗര്‍ഭാവസ്ഥ തുടരുകയാണെങ്കില്‍  യുവതി മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വരുമെന്നും റിപോര്‍ട്ടിലുണ്ട്.  ഇരുവൃക്കകളും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ജനനശേഷവും  ആ കുഞ്ഞ് ദീര്‍ഘകാലം ജീവിക്കുക പ്രയാസമാണെന്നും  റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it