Alappuzha local

വൃക്കകള്‍ തകരാറിലായ അമ്മയ്ക്ക് മകന്റെ സഹപാഠികളുടെ കൈത്താങ്ങ്

ഹരിപ്പാട്: ഇരു വൃക്കകളും തകരാറിലായ അമ്മയ്ക്കായി മകന്റെ സഹപാഠികളുടെ കൈത്താങ്ങ്. പള്ളിപ്പാട് നടുവട്ടം വിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സുജിത്തിന്റെ അമ്മ സുജാത (47)യുടെ ചികില്‍സക്കാണ് സഹപാഠികള്‍ തുണയായത്. ഒപ്പം മാനേജ്‌മെന്റും പിടിഎയും അധ്യാപകരും കൂടിച്ചേര്‍ന്നപ്പോള്‍ വിദ്യാലയത്തില്‍ നിന്നുതന്നെ 50,000 രൂപയോളം സമാഹരിക്കാനായി.  പള്ളിപ്പാട് കോട്ടയ്ക്കകം തച്ചിരേത്ത് പൊടിയന്റെ ഭാര്യ സുജാതയുടെ രണ്ട് വൃക്കകളും തകരാറിലായതിനെതുടര്‍ന്ന് ചികില്‍സ ആരംഭിച്ചിട്ട് 10 മാസം കഴിഞ്ഞു. വൃക്ക മാറ്റിവെയ്ക്കുന്നതിനായി 5 ലക്ഷം രൂപയിലധികം ചെലവുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയ്ക്ക് തന്റെ വൃക്ക ദാനം ചെയ്യാന്‍ പൊടിയന്‍ തയ്യാറാണെങ്കിലും അതിനു വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് സുജാതയുടെ കുടുംബം. സുമനസുകളുടെ സഹായം ഉണ്ടായാല്‍ വൃക്ക മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍. സുജാതയുടെ പേരില്‍ പള്ളിപ്പാട് എസ്ബിഐ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍. 67268560380. ( ഐഎഫ്എസ്‌സി കോഡ്: എസ്ബിഐ 0070260) ഫോണ്‍ 9747659035.
Next Story

RELATED STORIES

Share it