Flash News

വീരമൃത്യു വരിച്ച സൈനികന്റെ മകളെ ഗുജറാത്ത് പോലിസ് വലിച്ചിഴച്ചു; മുഖ്യമന്ത്രി കാഴ്ചക്കാരനായി

ന്യൂഡല്‍ഹി:  രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ മകളെ ഗുജറാത്ത് പോലിസ് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മുന്നിലിട്ട് വലിച്ചിഴച്ചത് വിവാദമായി.
2002ല്‍ കശ്മീരില്‍വച്ച് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ അശോക് ടഡ്‌വിയുടെ 26കാരിയായ മകള്‍ രൂപാലിനെയൊണ് ഗുജറാത്ത് പോലിസ് സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മുന്നിലിട്ട് വലിച്ചിഴച്ച് അപമാനിച്ചത്. തന്റെ കുടുംബത്തിന് അനുവദിച്ച ഭൂമി ഇനിയും നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയതായിരുന്നു രൂപാ ല്‍. തനിക്ക് മുഖ്യമന്ത്രിയെ കാണണമെന്നും തന്റെ കുടുംബത്തോട് ഗുജറാത്ത് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അദ്ദേഹത്തെ നേരിട്ട് അറിയിക്കണമെന്നും രൂപാല്‍ പറഞ്ഞെങ്കിലും പോലിസ് അവരെ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് എനിക്ക് അദ്ദേഹത്തെ കാണണമെന്ന് രൂപാല്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പ് ഗുജറാത്ത് പോലിസ് രൂപാലിയെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ സൈനികന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരെ പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ മകളെ മുഖ്യമന്ത്രിയുടെ മുമ്പിലൂടെ വലിച്ചിഴച്ചതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ബിജെപിയുടെ ധിക്കാരം ക്ഷമയുടെ പരിധി ലംഘിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവം  വിവാദമായതോടെ  മുഖ്യമന്ത്രി കുടുംബത്തിന് ഭൂമിയും മാസം 10000 രൂപ പെ ന്‍ ഷനും അനുവദിച്ചു.
Next Story

RELATED STORIES

Share it