kozhikode local

വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതിക്ക് കഠിനതടവും പിഴയും



വടകര: ഓര്‍ക്കാട്ടേരിയിലെ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ. കൂത്തുപറമ്പ് പാതിരിയാട് ശങ്കരനെല്ലൂര്‍ വലിയപറമ്പത്ത് വിജയനെയാണ്(38) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എംടി ജലജാറാണി ശിക്ഷിച്ചത്. നാലു വര്‍ഷം കഠിന തടവും  ആറായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കി ല്‍ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2009 ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം. ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയില്‍ അഞ്ജലി വീട്ടില്‍ ബീനയുടെ വീട് കുത്തി തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഏഴേകാല്‍ പവന്‍ സ്വര്‍ണാഭരണവും അതേ ദിവസം തന്നെ സമീപത്തെ ശ്രീനഗര്‍ കോളനിയില്‍ ഒതയോത്ത് പൊയില്‍ സുധീഷിന്റെ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടക്കുകയായിരുന്ന സഹോദരി സുജിതയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ എടച്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
Next Story

RELATED STORIES

Share it