Idukki local

വീട് ആക്രമണം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ്

മാന്നാര്‍: ബിജെപി പഞ്ചായത്തംഗത്തിന്റെയും ഭര്‍ത്താവിന്റെയും വാഹനങ്ങള്‍ തോട്ടിലേക്ക് എറിഞ്ഞും വീടിനുനേരെ ആക്രമണം നടന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ് ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് കാരാഴ്മ ഏഴാം വാര്‍ഡ് പഞ്ചായത്തംഗം അജിതയുടെയും ഭര്‍ത്താവ് സുനിലിന്റെയും സ്‌കൂട്ടറും, ബൈക്കും ചൊവ്വാഴ്ച രാത്രിയില്‍ വീടിനുസമീപത്തുള്ള തോട്ടിലേക്ക് എറിഞ്ഞും വീട് ആക്രമിച്ചുമെന്നുള്ള കള്ളപ്രചാരണം ബിജെപി-ആര്‍എസ്എസ് സംഘം ചില മാധ്യമങ്ങളെയും, ചാനലുകളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരേ വ്യാപകമായി നുണകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍, ബാനര്‍, ഫ്ഌക്‌സ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രഹികള്‍ പ്രദേശത്ത് നശിപ്പിച്ചു. കൂടാതെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇടതുപക്ഷ നേതാക്കളെ അസഭ്യം പറയുകയും ചെയ്തതായി നേതാക്കള്‍ ആരോപിച്ചു.
സംഭവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് വെളിപ്പെടുത്തിയതുമാണ്. എന്നാല്‍ സമാധാനാന്തരീഷം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ബിജെപി പിന്നോക്കം പോയതിന്റെ ജാള്യതയിലാണ് ഈ സംഭവത്തിന്റെ പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ മേഖലാ സെക്രട്ടറി ആര്‍ സഞ്ജീവന്‍, പ്രസിഡന്റ് ശശികുമാര്‍ ചെറുകോല്‍, പാര്‍ട്ടി ഏരിയാ സെക്രട്ടറി പ്രഫ. പി ഡി ശശിധരന്‍, കെ സദാശിവന്‍പിള്ള, ജി ഹരികുമാര്‍, ഭാസി പങ്കെടുത്തു.
Next Story

RELATED STORIES

Share it