palakkad local

വീട്ടില്‍ നിന്ന് 30പവനും പണവും കവര്‍ന്നു

പട്ടാമ്പി: ഓടുപോളിച്ച് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു. തിരുവേഗപ്പുറ മാഞ്ഞാമ്പ്രയിലാണ് സംഭവം. ചേരികുഴി മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്. ഇരുനില വീടിന്റെ മുകള്‍ നിലയിലെ ഓട് പൊളിച്ചാണ് കവര്‍ച്ച നടത്തിത്.
കിടപ്പു മുറിയില്‍ ഉറക്കത്തിലായിരുന്ന മരുമകളുടെയും പേരക്കുട്ടികളുടെയും ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും 500 ബ്രിട്ടീഷ് പൗണ്ടും കവര്‍ന്നിട്ടുണ്ട്. രാവിലെയാണ് വീട്ടുകാര്‍ മോഷണം അറിയുന്നത്.
വാതില്‍ തുറന്നു കിടക്കുന്നത്  മൊയ്തീന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. പതിവിലേറെ കഴിഞ്ഞിട്ടും മക്കളും മരുമക്കളും ഉണരാത്തതും ആശങ്കയുളവാക്കി. തുടര്‍ന്ന് മുറികള്‍ ചെന്നു നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും ഓട് പൊളിച്ചതും കാണപ്പെട്ടത്. വീട്ടുകാരെ മയക്കി കിടത്തിയാണ് ദേഹത്തുണ്ടായിരുന്ന ആഭരണം കവര്‍ന്നതെന്ന് സംശയമുണ്ട്. തൊട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിന്റെ ആഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് പട്ടാമ്പി പോലിസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. രണ്ടുവട്ടം മണം പിടിച്ചോടിയ പോലിസ് നായ കുറച്ചപ്പുറം ഒരു കട വരാന്ത വരെ ചെന്ന് തിരിച്ചു പോന്നു. പട്ടാമ്പി എസ്‌ഐ അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story

RELATED STORIES

Share it