Flash News

വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പുറത്താക്കി

വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പുറത്താക്കി
X
beefഭോപ്പാല്‍ : വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ അംഗമായ അന്‍വര്‍ മേവ് എന്ന അന്ന യെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നിന്ന്് പോലീസ് ബീഫ് പിടിച്ചെടുത്തിരുന്നു. [related]ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനും കുടുംബാംഗങ്ങളായ എട്ടുപേര്‍ക്കുമെതിരെ കേസെടുത്തു. ഗോവധനിരോധനനിയമവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമവും മറ്റു വകുപ്പുകളും ചുമത്തിയാണ് കേസ്. ഇതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അന്‍വറിനെ പുറത്താക്കിയത്. കണ്ടെടുത്ത ഇറച്ചി ഗോമാംസമാണെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും വിശദപരിശോധനയ്ക്കായി സാമ്പിളുകള്‍ മഥുരയിലെ ലബോറട്ടറിയിലയച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it