വീട്ടമ്മ മരിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റില്‍

വൈത്തിരി: ചാരിറ്റി അംബേദ്കര്‍ കോളനിയിലെ വീട്ടമ്മയായ രാജമ്മ (58) വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ നായകളുടെ ഉടമസ്ഥനെ വൈത്തിരി പോലിസ് അറസ്റ്റ് ചെയ്തു. രാജമ്മയുടെ അയല്‍വാസിയായ കാരിക്കല്‍ ജോസി (62)നെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ ഐപിസി 304ാം വകുപ്പ് പ്രകാരം നരഹത്യക്കും അശ്രദ്ധമായി വളര്‍ത്തുമൃഗങ്ങളെ സൂക്ഷിച്ചതുമായി ബന്ധപ്പെടുത്തി ഐപിസി 289 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാജമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ജോസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. അതേസമയം രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കലക്ടര്‍ അനുവദിച്ച  അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.
Next Story

RELATED STORIES

Share it