Flash News

വീട്ടമ്മയെ വീട്ടില്‍ ഒളിച്ചിരുന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് കഠിന തടവും പിഴയും

പുല്‍പ്പള്ളി: വീട്ടമ്മയെ വീട്ടില്‍ ഒളിച്ചിരുന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പുന്നോലില്‍ റോയി (41) നാണ് മാനന്തവാടി എസ്.സി.എസ്.ടി സ്‌പെഷല്‍ കോടതി ജഡ്ജി പി സെയതലവി നാല് വര്‍ഷം തടവിനും, 1,75000 രൂപ പിഴയും വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2 മാസം അധിക തടവ് അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത നേരത്ത് നാല്‍പത് കാരിയായ വീട്ടമ്മയെ വീടിനുള്ളില്‍ ഒളിച്ചിരുന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. പരാതിപ്രകാരം ഐപിസി 354, 451 വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന ജെയ്‌സണ്‍ എബ്രഹാമാണ് കേസ് അന്വേഷിച്ചത്. സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോഷി മുണ്ടക്കല്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Next Story

RELATED STORIES

Share it