Pathanamthitta local

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പോലിസ് കേസെടുത്തു

അടൂര്‍: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏനാത്ത് പോലിസ് കേസെടുത്തു. കഴിഞ്ഞ 28നു രാത്രിയില്‍ കുറുമ്പകര സ്വദേശിയായ യുവാവ് ഇവരുടെ വീടിന്റെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
വീട്ടമ്മ ബഹളം ഉണ്ടാക്കി പീഡനശ്രമം ചെറുത്തതോടെ ഇയാള്‍ ഇറങ്ങി ഓടി. പിന്നീട് വീ്ട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 23 വയസ് തോന്നുന്ന യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല.
എന്നാല്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്ന് എസ്‌ഐ ജി ഗോപകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it