wayanad local

വീട്ടമ്മയെ അപമാനിച്ച പഞ്ചായത്ത് അംഗത്തിനെതിരേ കേസ്



മുട്ടില്‍: വീട്ടമ്മയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത പഞ്ചായത്തംഗത്തിനെതിരേ കേസ്. മുട്ടില്‍ 18ാം വാര്‍ഡ് പഞ്ചായത്തംഗം സുന്ദര്‍ രാജനെതിരേയാണ് കല്‍പ്പറ്റ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഡിഎസ് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായ വനജ സുരേഷിന്റെ പരാതിയിലാണ് പോലിസ് നടപടി. വെള്ളിയാഴ്ച രാത്രി വീടുകയറി ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍വച്ച് അസഭ്യവര്‍ഷം നടത്തുകയായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. പ്രദേശത്തെ റോഡുമായി ബന്ധപ്പെട്ട അഴിമതിക്കെതിരേ അയല്‍സഭാ കണ്‍വീനര്‍ കൂടിയായ വനജ രംഗത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ സുന്ദര്‍രാജ് പലവട്ടം പൊതുസ്ഥലത്ത് വച്ച് വീട്ടമ്മയെ അപമാനിച്ചിരുന്നു. കുറച്ചു ദിവസം മുമ്പ് ഗ്രാമസഭാ യോഗത്തിലും മെംബര്‍ മോശം പദപ്രയോഗങ്ങളാല്‍ അപമാനിച്ചു. ഇതോടെ ഗ്രാമസഭാ യോഗത്തില്‍ പങ്കെടുത്തവരും പൊതുപ്രവര്‍ത്തകരും ഇടപെടുകയും സുന്ദര്‍രാജ് മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രി വീട്ടമ്മയുടെ വീട്ടിലെത്തിയ മെംബര്‍, സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നു.
Next Story

RELATED STORIES

Share it