malappuram local

വീടിന്റെ വിള്ളലിന് വ്യാപ്തി കൂടി;ഒരു കുടുംബം വീടൊഴിഞ്ഞു

കൊണ്ടോട്ടി: മുതുവല്ലൂര്‍ വെട്ടുകാട് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന വീട്ടുകാര്‍ വാസസ്ഥലം ഒഴിഞ്ഞു. വെള്ളിലശ്ശേരി കരുവഞ്ചോല മുഹമ്മദും കുടുംബവുമാണ് വീടിന്റെ അടിത്തറയിലടക്കം വിള്ളല്‍ വീണതോടെ വീടൊഴിഞ്ഞത്. വിള്ളല്‍ പലയിടങ്ങളിലായി വ്യാപിക്കുന്നതായി മുഹമ്മദ് പറഞ്ഞു. വീട് പൂര്‍ണമായും പിളര്‍ന്നുപോവുമെന്ന ആധിയിലാണ് കുടംബം. സ്‌ഫോടനം നടന്നതിന്റെ 20 മീറ്ററോളം അകലെയാണ് മുഹമ്മദിന്റെ വീട്. മുന്‍വാതിലും ജനലും മുകള്‍ നിലയിലെ ജനലും വാതിലമടക്കം തകര്‍ന്നിരുന്നു. സമീപത്തെ മൂന്ന് വീടുകള്‍ക്കും കേടുപാടുകളുണ്ട്. തറയിലും ചുമരിലുമുള്ള വിള്ളലിന് ദിനേന വ്യാപതി കൂടുന്നതായി കണ്ടതോടെയാണ് കുടംബം വീടൊഴിഞ്ഞത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സയന്റിഫിക് വിദഗ്ധര്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലും സ്‌ഫോടനം നടന്ന സ്ഥലത്തും പരിശോധന നടത്തിയിരുന്നു. സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്ന് സംശയിക്കത്തക്ക വസ്തുക്കളും മണ്ണും പരിശോധനയ്ക്ക് എടുത്തു.  ശനിയാഴ്ച കൊണ്ടോട്ടി-എടവണ്ണപ്പാറ വെട്ടുകാട് വാടക ക്വാര്‍ട്ടേഴ്‌സിലെ തമഴ്‌നാട് സ്വദേശിനി കുറ്റിക്കാടിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ നാലു വീടുകള്‍ക്കും മുതുവല്ലുര്‍ കൃഷി ഭവന്‍, ജനസേവന കേന്ദ്രം എന്നിവയ്ക്കും കേടുപാടുകള്‍ പറ്റിയിരുന്നു.
Next Story

RELATED STORIES

Share it