Idukki local

വിസ്മയച്ചെപ്പ് തുറന്ന് ശാസ്ത്രമേള



തൊടുപുഴ: മഹാവിസ്മയങ്ങളുടെ ചെപ്പ് തുറന്ന് കുരുന്നു ശാസ്ത്രപ്രതിഭകളുടെ മേളയ്ക്ക് തുടക്കമായി. അവരുടെ ബുദ്ധിവൈഭവും കരവിരുതുമെല്ലാം നോക്കിനിന്ന് ആരുമൊന്ന് ആശ്ചര്യപ്പെടും. ഒരുപാട് പഠിക്കാനുണ്ട് ഈ മേളയില്‍ നിന്ന്. നാളേക്കുള്ള വിപ്ലവകരമായ കണ്ടുപിടുത്തങ്ങളുടെ വാര്‍പ്പുമാതൃകകള്‍ ഇവിടെ സുലഭം. ഒപ്പം പിറവിയെടുക്കുന്നത് നൂറുകണക്കിനു കുട്ടി ശാസ്ത്രഞ്ജന്‍മാരും. തൊടുപുഴയിലെ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയുടെ ആദ്യദിനം ഹയര്‍ സെക്കന്‍ഡറി/ വിഎച്ച്എസ് വിഭാഗത്തില്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല 135 പോയിന്റ് കരസ്ഥമാക്കി ഒന്നാംസ്ഥാനത്തുണ്ട്. 132 പോയിന്റുമായി നെടുങ്കണ്ടം രണ്ടും 108 പോയിന്റോടെ തൊടുപുഴ മൂന്നും സ്ഥാനത്തെത്തി. പീരുമേട് (102), അടിമാലി (85). ഹൈസ്‌കൂള്‍ തലത്തിലും കട്ടപ്പനയ്ക്കാണു പ്രഥമസ്ഥാനം, 159 പോയിന്റ്. രണ്ടാമത് അടിമാലി 112, 119 പോയിന്റോടെ തൊടുപുഴ മൂന്നാംസ്ഥാനത്ത്. നെടുങ്കണ്ടം 113, പീരുമേട് 95, അറക്കുളം 83, മൂന്നാര്‍ 13. യുപിയില്‍ തൊടുപുഴയാണു മുന്നില്‍, 64 പോയിന്റ്. അടിമാലി 43, നെടുങ്കണ്ടം 39, കട്ടപ്പന 32, പീരുമേട് 32, അറക്കുളം 28. എല്‍പി വിഭാഗത്തിലും 36 പോയിന്റ് കരസ്ഥമാക്കി തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയാണു മുന്നില്‍. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല രണ്ടാമതുണ്ട്, 32 പോയിന്റ്. 31 പോയിന്റുമായി നെടുങ്കണ്ടം മൂന്നാമതായി തൊട്ടുപിന്നിലുണ്ട്. നാലാംസ്ഥാനത്ത് പീരുമേട് (27), അറക്കുളം (23), അടിമാലി (18). തൊടുപുഴ എ പി ജെ അബ്ദുല്‍ കലാം എച്ച്എസ്എസ്സില്‍ നടന്ന ചടങ്ങില്‍ പി ജെ ജോസഫ് എംഎല്‍എ ശാസ്‌ത്രോല്‍സവം ഉദ്ഘാടനം ചെയ്തു.  നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിര്‍മല ഷാജി അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കര്‍, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് പി കെ ഷാജി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  യു എന്‍ പ്രകാശ്, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജോര്‍ജ് ഇഗ്‌നേഷ്യസ്, ഡീ പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ഫാ. ഡിനില്‍ പുല്ലാട്ട്, ടി വി അബ്ദുല്‍ ഖാദര്‍, അനില്‍കുമാര്‍, പി എം അബ്ബാസ്, ജോര്‍ജ് വര്‍ഗീസ്, ഡിഇഒ എം സുഗത, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി എം ഫിലിപ്പച്ചന്‍ സംസാരിച്ചു. ഇന്നുരാവിലെ 8.30ന് രജിസ്‌ട്രേഷനോടെ പ്രവര്‍ത്തി പരിചയ മേള ആരംഭിക്കും. വൈകീട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. ഏഴ് ഉപജില്ലകളില്‍ നിന്നായി 4000 പ്രതിഭകളാണു ശാസ്ത്ര, പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുക്കുന്നത്.  പ്രവര്‍ത്തി പരിചയ മേളയില്‍ മാത്രം 1680 പേര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇരട്ടയാര്‍ സ്‌കൂളില്‍ നടന്ന മേളയില്‍ കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ഉപജില്ലകളിലെ പ്രതിഭകളായിരുന്നു ജേതാക്കള്‍. സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം, ഐടി മേളകളില്‍ കട്ടപ്പന സബ്ജില്ലയ്ക്കും ശാസ്ത്ര മേളയില്‍ നെടുംകണ്ടം സബ് ജില്ലയ്്ക്കും ഓവറോള്‍ കിരീടം ലഭിച്ചിരുന്നു. സാമൂഹിക ശാസ്ത്രത്തില്‍ രണ്ടാം സ്ഥാനം നെടുങ്കണ്ടം സബ് ജില്ല നേടിയിരുന്നു. ശാസ്ത്രമേളയില്‍ കട്ടപ്പന സബ്ജില്ലയും ഗണിത ശാസ്ത്ര മേളയില്‍ നെടുങ്കണ്ടം സബ് ജില്ലയും രണ്ടാം സ്ഥാനത്തെത്തി. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷവും ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആധിപത്യം നിലനിര്‍ത്തിയിരുന്നു. പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ, യുപിയില്‍ നെടുങ്കണ്ടം, എല്‍പിയില്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലകള്‍ ഓവറോള്‍ കരസ്ഥമാക്കിയത്. തൊടുപുഴ ഉപജില്ലാ 13583 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 13428 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തി ല്‍ തൊടുപുഴ ഉപജില്ല 12553 പോയിന്റും അടിമാലി 12271 പോയിന്റും സ്വന്തമാക്കി. എല്‍പിയില്‍ 7963 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും തൊടുപുഴ ഉപജില്ല 6647 രണ്ടാമതുമെത്തി. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 8914 പോയിന്റാണെടുത്തത്. സ്‌കൂള്‍തല ഓവറോള്‍ എല്‍പിയില്‍ മുളങ്കുന്ന് കെഎഎംഎല്‍പിസ് ഒന്നും പുറ്റടി എസ്എന്‍എല്‍പിഎസ് രണ്ടും സ്ഥാനങ്ങള്‍ നേടി. യുപിയില്‍ എഫ്എംജിഎച്ച്എസ്എസിനാണ് പ്രഥമസ്ഥാനം. ഹൈസ്‌കൂളിലും എഫ്എംജിഎച്ച്എസ് ഒന്നാമതെത്തിയിരുന്നു.
Next Story

RELATED STORIES

Share it