വിസ്താരം നീട്ടണമെന്ന സരിതയുടെ അപേക്ഷ തള്ളി

കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സരിത എസ് നായരുടെ അപേക്ഷ കമ്മീഷന്‍ തള്ളി. ജൂണ്‍ ആറിന് സരിത കമ്മീഷന്‍ മുമ്പാകെ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ച്ചയായി വിസ്താരത്തിനായി കമ്മീഷനില്‍ ഹാജരാവാതിരുന്ന സരിതയ്‌ക്കെതിരേ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പ്രമുഖരായ പലരെയും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് സരിത. ഇതേക്കുറിച്ച് വിശദമാക്കുന്നതിന് കമ്മീഷന്‍ മുമ്പാകെ ഹാജരാവണമെന്ന നിര്‍ദേശം അവര്‍ അവഗണിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it