വിഷയം

വിഷയം
X
far12
എഴുതാന്‍ പേപ്പര്‍ തന്നിട്ട് സമയം ഒരുപാടായി. എന്തെഴുതും? മനസ്സില്‍ ഒന്നുംതന്നെ തെളിയുന്നില്ല. ഇതെന്തൊരു രചനാമത്സരമാണ്? ഇത്രയും കാലവും വിഷയം തന്നിട്ടാണല്ലോ കഥ എഴുതിയിരുന്നത്. വിഷയമില്ലേ എന്നു ചോദിച്ചപ്പോള്‍ സാഹിത്യകാരനായ മാഷ് 'വിഷയം കണ്ടെത്താന്‍ എഴുത്തുകാര്‍ക്ക് സാധിക്കണം. അതിന് അകക്കണ്ണ് വേണം' എന്നിങ്ങനെ ഉപദേശിക്കാന്‍ തുടങ്ങി. ചോദിച്ചു കുടുങ്ങി.
ഹോ! ഞാന്‍ ചിന്തിച്ചു ചിന്തിച്ചു കാടുകയറിപ്പോയി. ഒരു വിഷയം- അതെങ്ങനെ കിട്ടും? എത്ര തലകുത്തിനോക്കിയാലും വരാന്‍ പോണില്ല. വെറുതെ ഒരു രസത്തിനു വരുന്നതാണ്. വിഷയമില്ലെന്നറിഞ്ഞു പോവാന്‍ തുനിഞ്ഞ എന്നെ സുമതി ടീച്ചര്‍ പിടിച്ചിരുത്തി: 'ഏതായാലും വന്നതല്ലേ? വിഷയം കിട്ടാതിരിക്കില്ല.'
ഇനിയെന്തു ചെയ്യും? അയ്യോ, സമയം കഴിയാറായി. എന്തു ചെയ്യാന്‍! വിഷയം വച്ച് എഴുതിയെഴുതി ഇപ്പോള്‍ അതില്ലാതെ വയ്യെന്നായി. മത്സരങ്ങളിലിനി വിഷയം കൊടുക്കരുത്.
സമയം കഴിയുന്നു. ദേഷ്യവും സങ്കടവും അടക്കാനാവുന്നില്ല. ഹോ! സമയം കഴിഞ്ഞു! ഒന്നു പൊട്ടിക്കരയണമെന്നു വിചാരിച്ചതാണ്... അയ്യോ, ഇപ്പോള്‍ മനസ്സിലൊരു കഥ തെളിയുകയാണല്ലോ... ഇതുതന്നെ കഥയായി വിരിയുകയാണല്ലോ!
എന്തു ചെയ്യാന്‍! പേപ്പര്‍ തിരികെ കൊടുക്കാനുള്ള അടുത്ത ഊഴം എന്റേതാണ്.
Next Story

RELATED STORIES

Share it