kasaragod local

വിശ്വനാഥ ഗൗഡ വധം: സിപിഎം ഏരിയാ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: ബന്തടുക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയിലച്ചാലിലെ വിശ്വനാഥ ഗൗഡ വെടിയേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട് സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി ബാലനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐ ഭരതനാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ബാലന്‍ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യംചെയ്യല്‍ തുടരുമെന്നും അതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
സിപിഐയില്‍ ചേര്‍ന്ന മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ സെക്രട്ടറിയുമായിരുന്ന പി ഗോപാലന്‍ മാസ്റ്റര്‍ക്ക് വിശ്വനാഥ ഗൗഡ വധക്കേസിനെ കുറിച്ച് കൂടുതല്‍ അറിയാമെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സി ബാലന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെ സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രക്ഷോഭത്തിനു തയ്യാറെടുത്തിരിക്കുകയാണ്. ഈ മാസം 20ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസര്‍കോട്ടെത്തുന്നുണ്ട്. അന്ന് അദ്ദേഹവുമായി കൂടിയാലോചന നടത്തിയശേഷം തുടര്‍ പ്രക്ഷോഭങ്ങളെ കുറിച്ച് തീരുമാനിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 2001 മാര്‍ച്ച് ഒമ്പതിനാണ് വിശ്വനാഥ ഗൗഡയെ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.
പിറ്റേദിവസം ഗോവയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു വിശ്വനാഥ. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കി ബേഡകം പോലിസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ വിശ്വനാഥ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തതാണെന്നു കണ്ടെത്തി.
പിന്നീട് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോപണവിധേയരായ സിപിഎം പ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് വരെ വിധേയരാക്കിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടയിലാണ് ബേഡക െത്ത ഏരിയാ നേതൃത്വവുമായി കലഹിച്ച് പി ഗോപാലന്‍ മാസ്റ്റ ര്‍ സിപിഐയില്‍ ചേര്‍ന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് ഇ കെ രാധാകൃഷ്ണനും പിന്നീട് സിപിഐയില്‍ പോയി. ഗോപാലന്‍മാസ്റ്ററുടെ മകന്‍ രാജേഷ് ബാബുവും നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോഴും സിപിഎം ലോക്കല്‍ കമ്മിറ്റി അ ംഗമാണ്. ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ മറവിയിലാണ്ടു കഴിഞ്ഞിരുന്ന വിശ്വനാഥ വധക്കേസിന് വീണ്ടും മലയോരത്ത് ചൂട് പിടിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it