Alappuzha local

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

അമ്പലപ്പുഴ: വികലാംഗയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. തകഴി കരുമാടി പൊന്‍വേലിപ്പറമ്പില്‍ അനുബാബു(36)നെയാണ് അമ്പലപ്പുഴ സിഐ എസ് സാനി അറസ്റ്റ് ചെയ്തത്.
പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ പുനലൂര്‍ സ്വദേശിനിയായ യുവതിയെ ഇവിടെയുള്ള ബസ് സ്റ്റാന്റില്‍ വച്ച് ആറ് മാസംമുമ്പാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ഇയാളുടെ കരുമാടിയിലെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. യുവതിയുടെ വീട്ടുകാരുമായി വിവാഹമാലോചിച്ച് ഉറപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ഇവരെ വീട്ടിലാക്കിയശേഷം മടങ്ങി.
പിന്നീട് എത്താതിരുന്നതിനെ തുടര്‍ന്ന് യുവതി കൊല്ലം എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇടതുകൈക്ക് നേരിയ വൈകല്യമുള്ള യുവതിയെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അനുബാബുവിനെ അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it