thrissur local

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കുന്നംകുളം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും, പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്വകാര്യ ബസ് െ്രെഡവര്‍ അറസ്റ്റില്‍. കോട്ടപടി പൊലിയത്ത് വീട്ടില്‍ സുധീഷ്(35) നെയാണ് കുന്നംകുളം എസിപി പി വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ്് ചെയ്തത്. ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയം നടിക്കുകയും തുടര്‍ന്ന് ശാരീരിക പീഡനം നടത്തുകയും ഇവരില്‍ നിന്ന് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പ് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നറിഞ്ഞതോടയാണ് താന്‍ ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it