വിഴിഞ്ഞം: വാദം ഇന്നു തുടരും

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക അനുമതികള്‍ ചോദ്യം ചെയ്തുള്ള ഹരജികളി ല്‍ ഡല്‍ഹിയിലെ ദേശീയ ഹരിത കോടതിയില്‍ ഇന്നു വീണ്ടും വാദം തുടരും. മതിയായ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയാണോ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അനുമതി ന ല്‍കിയതെന്നാണു പ്രധാനമായും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഹരിത കോടതിയുടെ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് പരിശോധിക്കുന്നത്.
ഇന്നലെ ഹരജി പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സ്വതന്ത്രകുമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്നത്തേക്കു നീട്ടുകയായിരുന്നു. പദ്ധതിക്കെതിരായ ഹരജികള്‍ പരിഗണിക്കാന്‍ ദേശീയ ഹരിത കോടതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഫെബ്രുവരിയിലാണ് സുപ്രിംകോടതി നീക്കിയത്. ആറാഴ്ചയ്ക്കകം കേസില്‍ വാദം കേട്ട് വിധി പറയാനും ഇടക്കാല ഉത്തരവ് പാടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it