Flash News

വിഴിഞ്ഞം; പദ്ധതിയോടല്ല എതിര്‍പ്പ് വ്യവസ്ഥകളോടെന്ന് കോടിയേരി

വിഴിഞ്ഞം; പദ്ധതിയോടല്ല എതിര്‍പ്പ് വ്യവസ്ഥകളോടെന്ന് കോടിയേരി
X
KODIYERI-NEW



[related]
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയോടല്ല വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പദ്ധതിയുടെ കരാറുകാരന്‍ ഗൗതം അദാനി കൂടിക്കാഴ്ച്ചയ്‌ക്കെത്തിയപ്പോഴാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

ഈ എതിര്‍പ്പ് തുടരും. വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്. മന്ത്രി ബാബു പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി. സമത്വമുന്നേറ്റയാത്രയുടെ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യത്തിന് കേരളത്തിലെ പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എതിരാണ്. ഈ വിഭാഗത്തിലുള്ളവരെ എപ്പോഴും നായാടികളായി കാണുന്ന വെള്ളാപ്പള്ളിക്ക് എങ്ങിനെയാണ് സമത്വമുണ്ടാക്കാന്‍ സാധിക്കുകയെന്നും കോടിയേരി ചോദിച്ചു. സമത്വമുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് രക്ഷാധികാരി ജി മാധവന്‍ നായര്‍ പിന്മാറിയത് നന്നായെന്നും അദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it