Kottayam Local

വിളക്കുമരം കണ്ണടച്ചു; യാത്രാ ബോട്ടുകള്‍ ദിശമാറി ഓടുന്നത് പതിവ്

കുമരകം: കുമരകം ബോട്ട് ജെട്ടി തോട്ടിലേക്കുള്ള പ്രവേശന കവാടത്തിലെ വിളക്കുമരം കണ്ണടച്ചതിനെ തുടര്‍ന്ന് യാത്രാബോട്ടുകള്‍ ദിശമാറി ഓടുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം രാത്രി മുഹമ്മയില്‍ നിന്നും കുമരകത്തേയ്ക്ക് വന്ന  ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് ദിശതെറ്റി കവണാറ്റിന്‍കര ഭാഗത്തേക്ക് ഏറെ ദൂരം ഓടുകയും പിന്നീട് ജിവനക്കാര്‍ റിസോര്‍ട്ടുകളുടെ വെട്ടം നോക്കി വഴിതെറ്റിയത് തിരിച്ചറിഞ്ഞ് തിരികെ ഓടുകയായിരുന്നു.
മഴയും കാറ്റുമുള്ള ദിവസങ്ങളില്‍ ദിശതെറ്റി ഓടുന്നത് വന്‍ ദുരന്തത്തിനു കാരണമാവും. ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത വേമ്പനാട്ട് കായലിനു കുറുകെയുള്ള കുമരകം മുഹമ്മ ഫെറിയില്‍ ബോട്ട് ചാല്‍ തിരിച്ചറിയുന്നതിനു ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ ലൈറ്റ് ഘടിപ്പിച്ച ബോയകളും നശിച്ചു കഴിഞ്ഞു. ഇവയിലും ലൈറ്റ് കത്താതായതോടെ രാത്രി സര്‍വീസുകള്‍ ജിവനക്കാര്‍ക്കു വെല്ലുവിളി നിറഞ്ഞതായി.
29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട ദുരന്തത്തിനു ശേഷവും പാഠം ഉള്‍ക്കൊണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന ആരോപണം ശക്തമാണ്.
Next Story

RELATED STORIES

Share it