Flash News

വില്ലേജ് ഓഫീസിന് തീയിട്ട സംഭവം:ജാമ്യമില്ലാ വകുപ്പ് ചുമത്തി

വില്ലേജ് ഓഫീസിന് തീയിട്ട സംഭവം:ജാമ്യമില്ലാ വകുപ്പ് ചുമത്തി
X


കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിന് തീയിട്ട സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. കേസില്‍ പിടിയിലായ എഴുപതു വയസുകാരന്‍ കാഞ്ഞിരമറ്റം പാലക്കുന്നമല ചക്കാലക്കല്‍ രവിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളെ വൈകിട്ട് പിറവം കോടതിയില്‍ ഹാജരാക്കും.
റിസര്‍വേ നടപടിക്കായി മാസങ്ങള്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവത്തതിലുള്ള ദേഷ്യത്തിലാണ് ഇയാള്‍ വില്ലേജ് ഓഫീസിന് തീയിട്ടത്. വില്ലേജ് ഓഫിസറുടെ മുറിയില്‍ കയറിയാണ് ഇദ്ദേഹം തീയിട്ടത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.എന്നാല്‍ ഓഫിസിലെ ഫയലുകളെല്ലാം കത്തി നശിച്ചു.
Next Story

RELATED STORIES

Share it