malappuram local

വിറകടുപ്പ് സ്ഥാപിക്കുന്നതിനും ഇനി പഞ്ചായത്തില്‍ നിന്ന് സബ്‌സിഡി



കരിപ്പൂര്‍: വീട് നിര്‍മാണത്തിന് മാത്രമല്ല ഇനി അടുക്കളയില്‍ വിറകടുപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തുകളില്‍ നിന്ന് സബ്‌സിഡി. ബിപിഎല്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും, സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുമാണ് മെച്ചപ്പെട്ട വിറക് അടുപ്പുകള്‍ സ്ഥാപിക്കാന്‍ സബ്‌സിഡി ലഭിക്കുക. 3,000 രൂപയുടെ വിറക് അടുപ്പ് സ്ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡി പഞ്ചായത്തില്‍ നിന്ന് ലഭിക്കും.എല്‍പിജി, ഇന്‍ഡക്ഷന്‍ അടുപ്പുകളും പ്രചരണത്തിലുണ്ടെങ്കിലും കേരളത്തില്‍ വിറക് അടപ്പുകള്‍ക്കും ഉപയോഗക്കാരേറെയുണ്ടെന്ന് കണ്ടത്തിയതിനാലാണിത്. അടുപ്പുകള്‍ അനര്‍ട്ടിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാം. വിറകിന്റെ ചൂട് പാഴാവാതെയും, വിറക് ചെലവ് കുറച്ചും, പുക അടുക്കളയില്‍ പരക്കാതെയുമുളള വിറകടുപ്പുകളാണ് അനര്‍ട്ട് വിതരണം ചെയ്യുക.  ബയോഗ്യസ് പ്ലാന്റ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സൗര മേല്‍ക്കൂര വൈദ്യുത നിലയങ്ങള്‍, സൗരോര്‍ജ റാന്തല്‍, ഗാര്‍ഹിക വിളക്ക് തുടങ്ങിയവക്കും സബ്‌സിഡി ലഭ്യമാവും.
Next Story

RELATED STORIES

Share it