Cricket

വിരാട് കോഹ്‌ലി യന്ത്രമല്ല, സാധാരണ മനുഷ്യന്‍: രവി ശാസ്ത്രി

വിരാട് കോഹ്‌ലി യന്ത്രമല്ല, സാധാരണ മനുഷ്യന്‍: രവി ശാസ്ത്രി
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി യന്ത്രമല്ലെന്നും അദ്ദേഹത്തിന് സാധാരണ മനുഷ്യരെപ്പോലെ വിശ്രമം ആവശ്യമാണെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. പരിക്കിനെത്തുടര്‍ന്ന് കൗണ്ടി ക്രിക്കറ്റില്‍ നിന്ന് കോഹ്‌ലി പിന്‍മാറിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി. വിശ്രമമില്ലാതെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നതാണ് കോഹ്‌ലിക്ക് തിരിച്ചടിയാവുന്നത്. ഇംഗ്ലണ്ട് പര്യടനം ഇന്ത്യക്ക് മുന്നില്‍ വലിയ പരമ്പരയാണ്. അതിനാല്‍ത്തന്നെ കോഹ്‌ലിക്ക് പൂര്‍ണ വിശ്രമം അനുവദിച്ച് ഇംഗ്ലണ്ട് പര്യടനത്തിന് സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം. കോഹ്‌ലി നന്നായി ഫിറ്റ്‌നസ് നോക്കുന്ന താരമാണെങ്കിലും ജോലി ഭാരം അദ്ദേഹത്തിന് കൂടുതലാണ്. വിശ്രമം അനുവദിക്കാതെ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ പറയുന്നതില്‍ അര്‍ഥമില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it