kasaragod local

'വിയോജിപ്പ് നല്ല വിദ്യാഭ്യാസത്തിന്റെ സത്തയാണ്'



പെരിയ: വിയോജിപ്പ് നല്ല വിദ്യാഭ്യാസത്തിന്റെ സത്തയാണെന്ന് വിയോജിപ്പില്ലാതെ സ ര്‍വകലാശാലക്ക് നിലനില്‍പ്പില്ലെന്നും കേന്ദ്ര യൂനിവേഴ്‌സിറ്റി ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റീസ് ടീച്ചേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജ് അധ്യാപികയുമായ നന്ദിത നരേന്‍ പറഞ്ഞു. പെരിയയിലെ കേന്ദ്രസര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ ക്ഷണം സ്വീകരിച്ച് എത്തി അധ്യാപകരുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പെരിയ കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ സര്‍വകലാശാലക്ക് പുറത്തുള്ള ആളെന്ന് പറഞ്ഞ് ഇവര്‍ക്ക് സര്‍വകലാശാലയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യയിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ ജനാധിപത്യ ബോധമുള്ള കേരളത്തില്‍ ഇങ്ങനയൊരു അനുഭവമുണ്ടായതില്‍ തന്നെ ആശങ്കപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍വകലാശാലയിലെ അധ്യാപക യൂനിയന്‍ ഫെഡറേഷന് രാഷ്ട്രീയമില്ല.  അധ്യാപകരുടെ അവകാശം ആരുടേയും ഔദാര്യമല്ലെന്നും സര്‍ക്കാര്‍ ജീവനക്കാരല്ലാത്തതിനാല്‍ കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് അവകാശ നിഷേധത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗില്‍ബേര്‍ട്ട് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it