വിമാനയാത്രക്കാരുടെ വിവര കൈമാറ്റം; ഇയുവില്‍ ധാരണ

ബ്രസ്സല്‍സ്: ഭീകരവിരുദ്ധ നടപടികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനയാത്രികരുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്ന സംവിധാനം സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ ധാരണയിലെത്തി. യാത്രികരുടെ പേര്, സമ്പര്‍ക്ക വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാവുന്ന പാസഞ്ചര്‍ നെയിം റെക്കോഡ് (പിഎന്‍ആര്‍) സംവിധാനത്തിനാണ് ധാരണയിലെത്തിയത്. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലേക്ക് പ്രവേശിക്കുകയോ ഇവിടങ്ങളില്‍നിന്നു പുറപ്പെടുകയോ ചെയ്യുന്ന വിമാനങ്ങളില്‍നിന്നും അംഗരാജ്യങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും.
പാരിസില്‍ കഴിഞ്ഞ മാസം 13നുണ്ടായ സായുധാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഈ സംവിധാനം ഒഴിച്ചുകൂടാനാവാത്തതാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസിന്യൂവ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it