Flash News

വിമന്‍സ് ഫ്രണ്ട് നേതാവിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത വിമന്‍സ് ഫ്രണ്ട് നേതാവിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത ടൈംസ് നൗ ചാനല്‍ അധികൃതരോട് നേരിട്ടു ഹാജരാവാന്‍ കോടതി

മഞ്ചേരി: നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷ എ എസ് സൈനബയ്‌ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനു ദേശീയ വാര്‍ത്താ ചാനല്‍ അധികൃതരോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശം. ടൈംസ് നൗ’ചാനല്‍ തലവന്‍ രാഹുല്‍ ശിവശങ്കര്‍, വര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവരോട് ആഗസ്ത് 30നു നേരിട്ട് ഹാജരാവാന്‍ മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ഹാദിയാ കേസിന്റെ പശ്ചാത്തലത്തി ല്‍ ടൈംസ് നൗ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തി ല്‍ എ എസ് സൈനബ നല്‍കിയ പരാതിയിലാണു മജിസ്‌ട്രേറ്റ് കെ വരുണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നു ചാനലില്‍ എ എസ് സൈനബയുടെ അഭിമുഖമടക്കം വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതര മതവിഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ സൈനബയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നാണു ഹാദിയാ കേസിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന വാര്‍ത്ത. ഇത് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതുമാണെന്നു ചൂണ്ടിക്കാട്ടി സൈനബ രംഗത്തുവന്നിരുന്നു.
താന്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ വാസ്തവ വിരുദ്ധമായി വാര്‍ത്തയാക്കി പ്രചരിപ്പിച്ചെന്നായിരുന്നു ഇക്കാര്യത്തില്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷയുടെ വിശദീകരണം. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്നും ഇതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും കാണിച്ച് ക്രിമിനല്‍ കേസാണ് എ എസ് സൈനബ മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തത്. പരാതിക്കാരി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്ത ശേഷമാണ് ചാനല്‍ അധികൃതര്‍ക്കെതിരേ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. എ എസ് സൈനബയ്ക്കു വേണ്ടി അഭിഭാഷകരായ എം പി അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഷുക്കൂര്‍, എ എ റഹീം എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it