palakkad local

വിപ്ലവബോധം പാര്‍ട്ടിയില്‍ നിന്ന് അകലുന്നു: സിപിഎം

ചെര്‍പ്പുളശ്ശേരി: വിപ്ലവ ബോധം പാര്‍ട്ടിയില്‍ നിന്നും അകന്ന് പോയന്നും, പാര്‍ട്ടിയണികളെ  ഈ ബോധം വളര്‍ത്തിയില്‍ മാത്രമെ രാജ്യത്ത് സോഷ്യലിസം യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളൂ എന്നും സിപിഎം സംസ്ഥാന സമിതിയംഗം എം ചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജനങ്ങളുടെ ഇടയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ പോരായ്മകള്‍ ഉണ്ട്. കേന്ദ്ര ഭരണം തൊഴില്‍, നിര്‍മാണ, കാര്‍ഷിക, വ്യവസായ വ്യാപാര മേഘലകളെ തകര്‍ത്തു. രാജ്യത്ത് പുതിയ വ്യവസായങ്ങള്‍ ഉയരുന്നില്ല. ഇതിലൂടെ തൊഴില്‍ മേഖല തകര്‍ന്നു. ഭരണകൂട ഒത്താശയോടെ രാജ്യത്തെ വര്‍ഗീയ വാദികള്‍ കൊലവിളികള്‍ നടത്തിക്കൊണ്ടിരിക്കയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി കെ ബി സുഭാഷ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ വി രാമകൃഷ്ണന്‍, പി കെ ശശി, പി കെ സുധാകരന്‍ എന്നിവര്‍ മുഴുവന്‍ സമയവും നിരീക്ഷകരായി പങ്കെടുക്കുന്നു. ഇന്ന് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈകിട്ട് ഫിദല്‍കാസ്‌ട്രോ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. രാത്രി തൃശൂര്‍ ജനനയന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും അവതരിപ്പിക്കും.
Next Story

RELATED STORIES

Share it