Flash News

വിപുലമായ പ്രചാരണ പരിപാടികളുമായിപോപുലര്‍ ഫ്രണ്ട്

ഇംഫാല്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ 11ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് ദേശീയ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം; ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം എന്ന ബാനറില്‍ ഈ മാസം 17നാണ് പോപുലര്‍ ഫ്രണ്ട് ദിനമായി ആചരിക്കുന്നത്. തുടര്‍ന്നു വരുന്ന ആറു ദിനങ്ങളില്‍ സംഘടനയുടെ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. പൊതു സമ്മേളനങ്ങള്‍, യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, വോളണ്ടിയര്‍മാരുടെ യൂനിറ്റി മാര്‍ച്ചുകള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഈ മാസം 11ന് യൂനിറ്റുകള്‍ രാജ്യ വ്യാപകമായി ഗൃഹസന്ദര്‍ശനം നടത്തി സംഘടനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തും.
Next Story

RELATED STORIES

Share it