palakkad local

വിപണന കേന്ദ്രമില്ല; ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് റോഡരികില്‍

ആനക്കര: നിരവധി കുടുംബശ്രീ യുനിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആനക്കര പഞ്ചായത്തിന് കീഴില്‍ കുടുംബശ്രീ വിപണന കേന്ദ്രങ്ങളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ആനക്കര പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളടക്കം റോഡരികില്‍ വില്‍പന നടത്തേണ്ട ഗതികേടാണ്. തങ്ങളുടെ ഉല്‍പനങ്ങളും പച്ചക്കറി ഉള്‍പ്പെടെയുള്ളവയും വില്‍ക്കാന്‍ പഞ്ചായത്തിന് കീഴില്‍ വിപണ കേന്ദ്രങ്ങളില്ലാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.
തൃത്താല ബ്ലോക്കിന് കീഴില്‍ ഒട്ടുമിക്ക പഞ്ചായത്തുകളിലും കൃഷിഭവനുമായി ചേര്‍ന്ന് ആഴ്ച്ച ചന്തകള്‍ ഉള്‍പടെയുണ്ടെങ്കിലും ആനക്കര പഞ്ചായത്തില്‍ ഇത്തരം സംവിധാനമില്ല. പെരുമ്പലം ഭാഗ്യശ്രീ യുനിറ്റ് തങ്ങള്‍ കൃഷി ചെയ്ത് കപ്പ വില്‍ക്കുന്നത് ഇപ്പോള്‍ കുമ്പിടി തങ്ങള്‍പ്പടി റോഡരികിലാണ്. വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും പച്ചക്കറി കൃഷി ഉള്‍പ്പെടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇവ വില്‍ക്കാന്‍ സംവിധാനമില്ലന്ന് കുടുംബശ്രി പ്രവര്‍ത്തകര്‍ പറയുന്നു.
ഇപ്പോള്‍ റോഡരികില്‍ നാടന്‍ പച്ചക്കറികള്‍ വില്‍ക്കുന്നവര്‍ക്ക്് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ തരത്തിലുളള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തങ്ങള്‍ കൃഷി ചെയ്യുന്ന ഉല്‍പനങ്ങള്‍ ഇടനിലക്കാരില്ലാതെ സാധാരണക്കാരിലേക്ക് കുറഞ്ഞ വില നല്‍കാന്‍ വിപണന സൗകര്യമില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കുടുംബശ്രി പ്രവര്‍ത്തകര്‍ പറയുന്നു.
Next Story

RELATED STORIES

Share it