വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് പാറയില്‍നിന്നു വീണ് മരിച്ചു
BY Sumeera SMR6 March 2016 7:58 PM GMT
Sumeera SMR6 March 2016 7:58 PM GMT
ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലില്‍നിന്ന് വീണ് യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി കാക്കനാട്ട് എബ്രാഹമിന്റെ മകന് ഷിന്‍സ് എബ്രാഹാം (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഇല്ലിക്കല്‍ കല്ലിനു മുകളിലേക്ക് കയറാനുള്ള ഗുഹയുടെ സമീപത്തുനിന്ന് കാല് വഴുതി 500 അടിയോളം താഴേക്ക് വീഴുകയായിരുന്നു.
പുലര്‍ച്ചയോടെയാണ് ഷിന്‍സ് ഉള്‍പ്പെട്ട ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി വെണ്‍കുറിഞ്ഞിയില്‍ നിന്നു പുറപ്പെട്ടത്. ഇല്ലിക്കല്‍ കല്ലിന് താഴ്വാരത്തെത്തിയ സംഘത്തിലെ ഷിന്‍സ് മുകളിലേ—ക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഈരാറ്റുപേട്ട പോലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പത്തുമണിയോടെയാണ് ഷിന്‍സിനെ മുകളിലെത്തിച്ചത്.
ഓട്ടോമൊബൈല്‍ എന്‍ജിനീയറായ ഷിന്‍സ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് വെച്ചൂച്ചിറ സ്വദേശിനി റാണി. ഏക സഹോദരി ഷര്‍മി എബ്രഹാം എലിവാലിക്കര കോണ്‍വെന്റ് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT