kannur local

വിദ്യ കൗണ്‍സില്‍ ടൂര്‍ണമെന്റ് സമാപിച്ചു

കണ്ണൂര്‍: വിദ്യ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷനു കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കണ്ണൂര്‍ കൗസര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന തല ഖൊഖൊ, കബഡി, ചെസ് ടൂര്‍ണമെന്റ് സമാപിച്ചു. ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍: അണ്ടര്‍ 19 കബഡി—പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍, കൊണ്ടോട്ടി മര്‍ക്കസുല്‍ ഉലൂം.
അണ്ടര്‍ 16 കബഡിപാലക്കാട് പെഴുംകര മോഡല്‍ എച്ച്എസ്, കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍. അണ്ടര്‍ 19 ചെസ്-മുഹമ്മദ് സുല്‍ഫിക്കര്‍ ഷാന്‍ (പെരുമ്പിലാവ്), കെ എം മാസിന്‍ (കണ്ണൂര്‍). അണ്ടര്‍ 14 ചെസ്-യാസിര്‍ അബ്ദുര്‍റഷീദ് (പെരുമ്പിലാവ്), കെ എം കെന്‍സ് (കണ്ണൂര്‍). അണ്ടര്‍ 16 ചെസ്-ഫിഹാദ് വി ലത്തീഫ് (കൊണ്ടോട്ടി), അജ്‌വദ് ജിനാന്‍ (കണ്ണൂര്‍). അണ്ടര്‍ 16 ചെസ് പെണ്‍-റഷ (ഓമശ്ശേരി), നിമാഹ് (പെരുമ്പിലാവ്). അണ്ടര്‍ 14 ഖൊഖൊ- പാലക്കാട് പെഴുംകര മോഡല്‍ എച്ച്എസ്, കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം.
അണ്ടര്‍ 14 ഖൊഖൊ പെണ്‍-ഓമശേരി പ്ലസന്റ് സ്‌കൂള്‍, പാലക്കാട് പെഴുംകര മോഡല്‍ എച്ച്എസ്. ഖൊഖൊ അണ്ടര്‍ 16-ദാറുല്‍ ഫലാഹ് സ്‌കൂള്‍ പൂപ്പലം പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഇര്‍ഷാദ് സ്‌കൂള്‍. അണ്ടര്‍ 16 ഖൊഖൊ പെണ്‍-പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍, ദാറുല്‍ ഫലാഹ് സ്‌കൂള്‍ പൂപ്പലം പെരിന്തല്‍മണ്ണ.
വിജയികള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി എന്‍ ഹാരിസ്, പോഗ്രാം ജനറല്‍ കണ്‍വീനര്‍ വിനോദ് കുമാര്‍, കൗസര്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇല്യാസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it