Flash News

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട: ഹൈക്കോടതി

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട: ഹൈക്കോടതി
X


കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ പുറത്താക്കണമെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ല. ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളജിനകത്തോ  പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പൊലിസ് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി നിര്‍ദേശം.
Next Story

RELATED STORIES

Share it