kannur local

വിദ്യാര്‍ഥി കൂട്ടായ്മയില്‍ കൂറ്റന്‍ മഴവെള്ള സംഭരണി ഒരുങ്ങുന്നു

കൂത്തുപറമ്പ്: വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂറ്റന്‍ മഴവെള്ള സംഭരണി ഒരുങ്ങുന്നു. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച പി എം ഫൗണ്ടേഷന്റെ ഹരിതവിദ്യാലയം അവാര്‍ഡ് തുകയായ മൂന്നുലക്ഷം രൂപ ഉള്‍പ്പെടെ വിനിയോഗിച്ചാണ് 75,000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണി നിര്‍മിക്കുന്നത്.
അവാര്‍ഡ് തുക കഴിച്ചുള്ള ബാക്കി തുക സംഭാവനയായി സ്വരൂപിക്കാനാണ് തീരുമാനം. ജൂണ്‍ ഒന്നിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും.
ഇതോടെ സ്‌കൂളിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംഭരിക്കുന്ന മഴവെള്ളം വൈദ്യുതിയുടെ സഹായമില്ലാതെ ടോയ്‌ലറ്റുകളിലും, കൈ കഴുകുന്ന ഇടങ്ങളിലും എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നാലു മാസത്തെ മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നത് വലിയ തോതില്‍ വൈദ്യുതി സംരക്ഷിക്കാ ന്‍ സാധിക്കുമെന്ന് പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ കുന്നുമ്പ്രോ ന്‍  രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it