വിദ്യാര്‍ഥികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
BY Sumeera SMR16 March 2016 5:05 AM GMT
Sumeera SMR16 March 2016 5:05 AM GMT
പത്തനാപുരം: വിദ്യാര്‍ഥികളായ കമിതാക്കള്‍ ട്രെയിനുമുന്നില്‍ ചാടി മരിച്ചു. കുണ്ടറ പെരുമ്പുഴ ചാമവിള ജയന്തി കോളനിയില്‍ സുനിലിന്റെ മകള്‍ ഷിജി(16), മുളവന ജോസ് വില്ലയില്‍ ജോസിന്റെ മകന് ജോയല്‍(17) എന്നിവരാണു മരിച്ചത്. ഇരുവരും പൊരീക്കല്‍ കെഎസ്എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
ഇന്നലെ രാവിലെ 7.40ഓടെ ആവണീശ്വരത്തിനും പുനലൂരിനും മധ്യേ കാര്യറ ഒന്നാം ബ്രിഡ്ജിനു സമീപമാണ് ഇരുവരും ട്രെയിനിന് മുന്നിലേക്കു ചാടിയത്. കൊല്ലത്തു നിന്ന് പുനലൂരിലേക്കു വന്ന പാസഞ്ചറിനു മുന്നിലേക്ക് ട്രാക്കിലൂടെ വന്ന് ഇവര്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഷിജിയെയും ജോയലിനെയും കാണാനില്ലെന്ന് രക്ഷിതാക്കള്‍ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ എതിര്‍ത്തതാവാം ആത്മഹത്യ—ക്കു കാരണമെന്നാണ് പോലിസ് നിഗമനം. കുന്നിക്കോട് പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT