palakkad local

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍

കൊഴിഞ്ഞാമ്പാറ: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പോലിസ് പിടിയില്‍. നല്ലേപ്പിള്ളി കുപ്പയന്‍ച്ചള്ള സുധീഷ് (23) ആണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വണ്ണാമടയ്ക്ക് സമീപം വച്ച് ഇയാളെ പിടികൂടിയത്. െൈബെക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മുപ്പത്തിയെട്ടു പായ്ക്കറ്റുകളിലായി 280 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ് സജികുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐഅബ്ദുള്‍കലാം, പോലിസ് ഉദ്യോഗസ്ഥരായ അനന്ദകുമാര്‍, അബ്ദുള്‍ ഷെറീഫ്, സെന്തില്‍കുമാര്‍, പ്രതീഷ്, സുജീഷ്, െ്രെഡവര്‍ അനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
Next Story

RELATED STORIES

Share it