thrissur local

വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന ആരോപണം വ്യാജമെന്ന് പോലിസ്



ചാവക്കാട്: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ മര്‍ദിച്ചുവെന്ന ആരോപണം വ്യാജമാണെന്ന് ചാവക്കാട് എസ്‌ഐ എം കെ രമേഷ്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. വെണ്‍മേനാട് സ്‌കൂളിലെ കുറച്ചു വിദ്യാര്‍ഥികള്‍ കുണ്ടുകടവ് പാലം കടന്ന് ഒരുമനയൂരിലെത്തി സ്ഥിരം പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ഒരുമനയൂര്‍ ഇസ്‌ലാമിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നവംബര്‍ ഒന്നിന് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഒരുമനയൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ബോധ്യമായി. ഇത് ചോദ്യം ചെയ്യുന്നവരെ ഈ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നതായും ഇവരില്‍ ചില വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒരുമനയൂര്‍ സ്‌കൂള്‍ പരിസരത്തു നിന്ന് വെണ്‍മേനാട് സ്‌കൂള്‍ വിദ്യാര്‍ഥികളായ ഏഴു പേരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ നാലു വിദ്യാര്‍ഥികള്‍ പിറ്റേ ദിവസം പോലിസ് മര്‍ദിച്ചെന്നാരോപിച്ച് ചികില്‍സ തേടുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it