Kollam Local

വിദ്യാഭ്യാസ സംവിധാനങ്ങളില്‍ മാറ്റംവരുത്തണം: എംഎസ്എം



കരുനാഗപ്പള്ളി: ലോകവും കാലവും സമൂഹവും സാമൂഹിക സാഹചര്യങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുകരമായ മാറ്റത്തിനനുസരിച്ച് മാറിയതറിയാതെയാണ് പല വിദ്യാഭ്യാസ സംവിധാനങ്ങളും കൗമാര പ്രായത്തിലുള്ള കുട്ടികളോട് പെരുമാറുന്നതെന്നതെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മന്റ് കൊല്ലം ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ചിറ്റുമൂല ജമാഅത്ത് ഹാളില്‍ സംഘടിപ്പിച്ച ഹൈസെക്ക്  ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ രംഗം കച്ചവടത്തിന്റെ അനന്തമായ സാധ്യതകള്‍ തുറന്നു വിട്ടപ്പോള്‍ നല്ല വിദ്യാഭ്യാസം നല്‍കുക എന്നതില്‍ നിന്നും പരമാവധി കുട്ടികളെ ആകര്‍ഷിക്കുക എന്നതിലേക്ക് വഴിമാറിയിരിക്കുകയാണ്. അച്ചടക്കത്തിന്റെ പേരിലുള്ള പ്രാകൃതരീതികള്‍ നടപ്പിലാക്കുക എന്നതാണ് പലപ്പോഴും രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍ സ്ഥാപനമേധാവികള്‍ കാണുന്ന തന്ത്രമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.സമ്മേളനം എംഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി ലുബൈബ് ഉദ്ഘാടനം ചെയ്തു. ചിറ്റുമൂല ജമാഅത്ത് ചീഫ് ഇമാം ഇബ്‌റാഹിം മന്നാനി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വീനര്‍ നിസാര്‍ കണ്ടത്തില്‍, സംസ്ഥാന സെക്രട്ടറി നൂറുദ്ദീന്‍ സ്വലാഹി, ഫിറോസ് സലഫി , സാഹില്‍ സലഫി, ഹാരിസ് ഫാറൂഖി, ഹാരിസ് ബിന്‍ സലീം, അനസ് സ്വലാഹി,അബ്ദുള്ള കരുനാഗപ്പളളി, തന്‍സീര്‍ ശൂരനാട്, ആദില്‍ കൊല്ലം, റാഫി കരുനാഗപ്പള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it