Kollam Local

വിദ്യാഭ്യാസം ജനകീയമാക്കണം : മുല്ലക്കര രത്‌നാകരന്‍



കൊല്ലം: വിദ്യാഭ്യാസം ജനകീയമാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ. ഇതിന് സമൂഹവുമായി ചേര്‍ന്ന് നില്‍ക്കുന്ന സിലബസ് ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് നിന്ന് ആരംഭിച്ച എകെഎസ്ടിയുവിന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റ പദയാത്രയ്ക്ക് ജില്ലയില്‍ നല്‍കിയ സ്വീകരണത്തിന്റെ സമാപനസമ്മേളനം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലക്കര. പൊതുവിദ്യാഭ്യാസം സമൂഹവുമായി ചേര്‍ന്ന് പോകുന്നതിന് ആവശ്യമായിട്ടുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണ്. ഇന്ന് വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വാണിജ്യവല്‍ക്കരണമാണ്. എല്ലാ മേഖലകളിലും എന്നതുപോലെ കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസരംഗത്തും പിടിമുറുക്കിയിരിക്കുന്നു. വിദ്യ വില്‍ക്കപ്പെടേണ്ടതല്ല. അത് ഇന്ത്യന്‍ സങ്കല്‍പത്തിന് ചേര്‍ന്നതുമല്ല. ആവശ്യമുള്ളവന് അറിഞ്ഞ് അറിവ് പകര്‍ന്നുകൊടുക്കുക എന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍, ജെ ചിഞ്ചുറാണി, ജി ലാലു, കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് പി ഹരിഗോവിന്ദന്‍, ജാഥാക്യാപ്റ്റന്‍ എന്‍ ശ്രീകുമാര്‍, ഡയറക്ടര്‍ ഒ കെ ജയകൃഷ്ണന്‍, കെ എസ് ഭരത്‌രാജ്, എസ് ഹാരീസ്,  വിജയകുമാര്‍ കുളക്കട, എസ് സതീഷ്‌കുമാര്‍, കെ കെ ഭാസ്‌ക്കരന്‍, ഇന്ദുമതി സംസാരിച്ചു.
Next Story

RELATED STORIES

Share it