Flash News

വിദ്യാഭാരതി സ്‌കൂള്‍ അംഗീകാരം : അടിസ്ഥാനരഹിതം



തിരുവനന്തപുരം: 900 വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നതായി നവമാധ്യമങ്ങള്‍ മുഖേന നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിബിഎസ്ഇ, ഐസിഎസ്ഇ, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒന്നുംതന്നെ അംഗീകാരം നല്‍കുകയോ അംഗീകാരത്തിനായി അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേന നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചുവരുകയാണ്. അടുത്ത അധ്യയന വര്‍ഷം അംഗീകാരമില്ലാത്ത ഒറ്റ സ്‌കൂള്‍ പോലും സംസ്ഥാനത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it