Flash News

വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കരുത് : കാംപസ് ഫ്രണ്ട്



കൊച്ചി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അല്‍ ബിലാല്‍ സലീം ആവശ്യപ്പെട്ടു. വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിലബസാണ് കേരളത്തിലെ 500ഓളം വരുന്ന വിദ്യാഭാരതി സ്‌കൂളുകളില്‍ പഠിപ്പക്കുന്നത്. കൂടാതെ സംസ്‌കൃത ജ്ഞാന പരീക്ഷ എന്ന പേരില്‍ നടത്തുന്ന പരീക്ഷകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്.  അത്തരം ചോദ്യപേപ്പറാണ് കൊയിലാണ്ടി സ്‌കൂളില്‍ വിതരണം ചെയ്തത്.  കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ വിദ്യാഭാരതി സ്‌കൂള്‍ ആര്‍എസ്എസ് ഉപയോഗപ്പെടുത്തിയത് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കുട്ടികളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുന്ന വിദ്യാഭാരതി സ്‌കൂളുകളില്‍ അന്വേഷണം നടത്താന്‍  തയ്യാറാവണം. 900 വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് പിന്‍മാറാത്ത പക്ഷം  മന്ത്രി രവീന്ദ്രനാഥിനെ ആര്‍എസ്എസ് മന്ത്രിയായി ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it