ernakulam local

വിദേശ വനിതയെ ശല്യം ചെയ്ത രണ്ടുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: കാറില്‍ പിന്തുടര്‍ന്ന് വിദേശ വനിതയെ ഉപദ്രവിച്ച രണ്ടുപേരെ ഫോര്‍ട്ട് കൊച്ചി പോലിസ് പിടികൂടി.
പഠനത്തിനായി മുംബൈയില്‍ താമസിക്കുന്ന ജര്‍മന്‍ യുവതി ഫോര്‍ട്ട് കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇവര്‍ ഉപദ്രവിച്ചത്. ഇടുക്കി നെടുംങ്കണ്ടം പൊയ്ക്കുന്നേല്‍ വീട്ടില്‍ സാജന്‍ ആന്റണി (38), വയനാട് പുട്ടുപുര കോണോത്ത് വീട്ടില്‍ ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ഇന്നോവ കാറില്‍ പിന്തുടര്‍ന്നാണ് വിദേശ വനിതയെ ശല്യപ്പെടുത്തിയത്. ജര്‍മന്‍ യുവതി ഫോര്‍ട്ട് കൊച്ചി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാക്കളെ പോലിസ് പിടികൂടിയത് .
Next Story

RELATED STORIES

Share it