വിദേശ ഫണ്ട്: അന്വേഷണത്തിന് പരിമിതിയെന്ന് സര്‍ക്കാര്‍
BY Sumeera SMR1 April 2016 3:46 AM GMT
Sumeera SMR1 April 2016 3:46 AM GMT
കൊച്ചി: അനാഥശാലകളിലേക്ക് വിദേശ ഫണ്ട് വരുന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ കേരള പോലിസിന് പരിമിതിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊച്ചിന് യത്തീംഖാനയിലെ വിദേശ ഫണ്ട് വിനിമയത്തില്‍ അന്വേഷണമാവശ്യപ്പെട്ടു ലഭിച്ച ഹരജിയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി വിശദീകരണം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് മാത്രമേ വിദേശ ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്താനാവൂ. അതിനാല്‍ ഹരജിയിലെ ആവശ്യം തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കില്ലെന്ന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം രേഖാമൂലം നല്‍കണമെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടു. ഹരജി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT