Flash News

വിദേശയാത്ര: ഡിപാര്‍ച്ചര്‍ കാര്‍ഡ് ജൂലൈ ഒന്നുമുതല്‍ ഒഴിവാക്കും



ന്യൂഡല്‍ഹി: ജൂലൈ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് ഡിപാര്‍ച്ചര്‍ കാര്‍ഡ് ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രി. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാ ഡിപാര്‍ച്ചര്‍ കാര്‍ഡുകള്‍ നേരത്തെതന്നെ ഒഴിവാക്കിയിരുന്നു. ഇന്ത്യയില്‍നിന്നും വിദേശത്തേക്കുള്ള യാത്രകളിലാണ് നിലവില്‍ ഡിപാര്‍ച്ചര്‍ കാര്‍ഡ് ആവശ്യമുള്ളത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിനു ഡിപാര്‍ച്ചര്‍ കാര്‍ഡില്‍ നിന്നല്ലാതെ തന്നെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമായതിനാലാണ് ഡിപാര്‍ച്ചര്‍ കാര്‍ഡ് ഒഴിവാക്കുന്നത്. സുഖമമായ അന്താരാഷ്ട്ര യാത്രകള്‍ക്കായി ജൂലൈ ഒന്നുമുതല്‍ ഇവ ആവശ്യമില്ല.
Next Story

RELATED STORIES

Share it