Pathanamthitta local

വിദേശത്ത് വീട്ടുതടങ്കലില്‍ കഴിഞ്ഞ വീട്ടമ്മ നാട്ടിലെത്തി



അടൂര്‍: വിദേശത്ത് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ നാട്ടിലെത്തി. കൊടുമണ്‍ ഐക്കാട് മഠത്തിനാല്‍ മേലേതില്‍ മണി പൊടിയനാണ് (45) ഇന്നലെ രാവിലെ 11 ഓടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ മണിയെ വിമാനത്തില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി സലാമിനാണ് കേരളത്തിലേക്കുള്ള ബസ് ടിക്കറ്റ് തരപ്പെടുത്തികൊടുത്തത്. വിസ ഏജന്റിന്റെ ചതിയില്‍പ്പെട്ട്  കുവൈത്തില്‍ സ്‌പോണ്‍സറുടെ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷം ഇവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് താന്‍ വിധേയമായതായി വീട്ടമ്മ പറഞ്ഞു. വീട്ടിലെ പ്രാരാബ്ധങ്ങളും രണ്ട് മക്കളെ പഠിപ്പിച്ച് ഒരു കരക്കെത്തിക്കാനുള്ള ആഗ്രഹവുമാണ പത്തനാപുരം സ്വദേശിയായ വിസ ഏജന്റ് ബാലന്‍പിള്ള മുഖാന്തരം വീട്ടമ്മ കുവൈത്തിലേക്ക് പോയത്. മാസം 25000 രൂപ ശമ്പളം ലഭിക്കും എന്നാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ച് കുവൈറ്റിലെത്തിയ മണിയ്ക്ക് ആദ്യത്തെ മൂന്ന് മാസങ്ങളിലായി ആകെ 40000 രൂപ കുവൈത്തിലെ സ്‌പോണ്‍സര്‍ നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍ പിന്നീട് വേതനം ഒന്നും നല്‍കിയില്ല. ഇതു കൂടാതെ ഭക്ഷണം പോലും നല്‍കാതെ ദിവസം 20 മണിക്കുറിലധികം ജോലി ചെയ്യിപ്പിക്കുകയും ക്രൂര മര്‍ദ്ദനത്തിന് വിധേയയാക്കുകയും ചെയ്തായും പറയുന്നു. ഇതു സംബന്ധിച്ച വിഷയം ഇലന്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹക്കൂട്ടം എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ മഞ്ജു വിനോദിനെ അറിയിക്കുകയും തുടര്‍ന്ന് പ്രവാസി സംഘടനകള്‍ ഇടപ്പെട്ട് എംബസി മുഖാന്തരം അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയ്ക്കു നാട്ടിലെത്താനുള്ള വഴി തുറന്നത്.മണി പൊടിയനെ കുവൈത്തിലെക്ക് കടത്തിക്കൊണ്ട് പോയ ഏജന്റ് ബാലന്‍ പിള്ളയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും കൊടുമണ്‍ എസ്‌ഐ വില്‍സണ്‍ പറഞ്ഞു. മനുഷ്യക്കടത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും കൊടുമണ്‍ എസ്‌ഐ വില്‍സണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it