വിദേശങ്ങള്‍ക്ക് കേന്ദ്രം പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതായി കോ ണ്‍ഗ്രസ്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിദേശരാജ്യങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഇന്ധനവില സര്‍വകാല റെക്കോഡിലെത്തിയതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ ഈ ചതിക്കെതിരേ പൊതുതിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് പെട്രോള്‍ വില 78 മുതല്‍ 86 രൂപവരെയും ഡീസല്‍ വില 70 മുതല്‍ 75 രൂപവരെയും എത്തിനില്‍ക്കുന്നു. എന്നാല്‍ 15 രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റി അയക്കുന്നത് വെറും 34 രൂപയ്ക്കാണ്. 29 രാജ്യങ്ങളിലേക്ക് ഡീസല്‍ വില്‍ക്കുന്നത് 37 രൂപയ്ക്കും. യുഎസ്, ബ്രിട്ടന്‍, ആസ്‌ത്രേലിയ, മലേഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ പെട്രോളും ഡീസലും വില്‍ക്കുന്നത്.

Next Story

RELATED STORIES

Share it