വിടവാങ്ങലില്‍  വെടിക്കെട്ടൊരുക്കി മക്കുല്ലം

ക്രൈസ്റ്റ്ചര്‍ച്ച്: സംഹാരതാണ്ഡവമാടി വിടവാങ്ങല്‍ ടെസ്റ്റ് മ ല്‍സരം ന്യൂസിലന്‍ഡ് ക്യാപ്റ്റ ന്‍ ബ്രെണ്ടന്‍ മക്കുല്ലം അവിസ്മരണീയമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വേഗമേ റിയ സെഞ്ച്വറി കുറിച്ചാണ് മക്കു ല്ലം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കുല്ലത്തിന്റെ റെക്കോഡ് ഇന്നിങ്‌സ് പിറന്നത്. കേവലം 54 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 56 പന്തില്‍ സെഞ്ച്വറി തികച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും പാകിസ്താന്‍ താരം മിസ്ബാഹുല്‍ ഹഖിന്റെയും റെക്കോഡാണ് ഇന്നലെ മക്കു ല്ലം പഴങ്കഥയാക്കിയത്.
1985ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു റിച്ചാര്‍ഡ്‌സിന്റെ അതി വേഗ സെഞ്ച്വറി നേട്ടം. 2014ല്‍ ആസ്‌ത്രേലിയക്കെതിരേയായിരുന്നു മിസ്ബാഹിന്റെ റെക്കോഡ് വെടിക്കെട്ട് ഇന്നിങ്‌സ്.
ഇന്നലെ മറ്റൊരു റെക്കോ ഡും മക്കുല്ലം തന്റെ പേരിലാ ക്കി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ (106) നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 74 റണ്‍സെന്ന നിലയില്‍ പതറിയ കിവീസിനെ മക്കല്ലത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ് കരകയറ്റുകയായിരുന്നു. കോറി ആന്‍ഡേഴ്‌സനെ കൂട്ടുപിടിച്ച് മക്കുല്ലം ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
34 പന്തില്‍ നിന്നാണ് മക്കല്ലം അര്‍ധസെഞ്ച്വറി തികച്ചത്. ജാക്‌സന്‍ ബേഡിനെ സിക്‌സര്‍ കടത്തിയായിരുന്നു താരത്തിന്റെ അര്‍ധസെഞ്ച്വറി നേട്ടം. ജോഷ് ഹാസ്ല്‍വുഡിനെ ബൗണ്ടറിയടിച്ചാണ് മക്കല്ലം റെക്കോഡ് സെഞ്ച്വറി നേട്ടം കൈവരിച്ചത്. 79 പന്തില്‍ 21 ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടെ 145 റണ്‍സ് വാരിക്കൂട്ടിയ മക്കുല്ലത്തെ ജെയിംസ് പാറ്റിന്‍സന്റെ ബൗളിങി ല്‍ നതാന്‍ ലിയോണ്‍ പിടികൂടുകയായിരുന്നു. 65.4 ഓവറില്‍ 370 റണ്‍സിന് ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. മക്കുല്ലത്തിന് പുറമേ ആന്‍ഡേഴ്‌സനും (72) ബിജെ വാട്ട്‌ലിങും (58) അര്‍ധസെഞ്ച്വറിയുമായി കിവീസ് ബാറ്റിങ് നിരയില്‍ മികച്ചുനിന്നു.
മറുപടി ബാറ്റിങാരംഭിച്ച ഓസീസ് ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 57 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് നഷ്ടമായത്.
Next Story

RELATED STORIES

Share it