വിജയ് മല്യ കേസ്: ഇന്റര്‍പോളിന് ഇഡി മറുപടി നല്‍കി

ന്യൂഡല്‍ഹി: 9,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയ മദ്യവ്യവസായി വിജയ് മല്യക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ഇന്റര്‍പോള്‍ ആരാഞ്ഞ ചോദ്യങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മറുപടി നല്‍കി. തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഇഡി അറിയിച്ചിട്ടുണ്ട്. മല്യയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇഡി നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്റര്‍പോള്‍ ആരാഞ്ഞത്. മല്യയുടെ 1,411 കോടിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.
Next Story

RELATED STORIES

Share it