'വിഗ്രഹങ്ങള്‍ തകര്‍ത്ത കേസ് : എല്ലാ പ്രതികളെയും പിടികൂടണം'
BY fousiya sidheek30 May 2017 4:51 AM GMT
fousiya sidheek30 May 2017 4:51 AM GMT
കോഴിക്കോട്: വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി എസ് എസ് മോഹനകുമാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) കേരളഘടകം ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു വര്‍ഗീയ ലഹള നടത്തി നേട്ടം കൊയ്യാമെന്ന രീതിയില്‍ കൊടിഞ്ഞിയിലും കാസര്‍കോട്ടും സംഘപരിവാരം കൊലപാതകങ്ങള്‍ നടത്തിയത് സമീപകാലത്താണ്. കേരളത്തിലെ ജനങ്ങള്‍ യാതൊരു തരത്തിലും അംഗീകരിക്കാത്ത കൊലപാതക രാഷ്ട്രീയവും മതാന്ധതയും വിതച്ചുകൊണ്ട് നേട്ടം കൊയ്യാ ന്‍ കഴിയാത്തതില്‍ കലിപൂണ്ടാണ് ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തുകൊണ്ട് കലാപത്തിനു പദ്ധതിയിടുന്നത്. അ തേസമയം, കേരള പോലിസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നീതിയുക്തമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജന. സെക്രട്ടറി അബ്ദുസ്സമദും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്‍
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT