palakkad local

വികസന സെമിനാറില്‍ പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു

ആനക്കര: നാഗലശ്ശേരി പഞ്ചായത്ത് വികസന സെമിനാറില്‍ ബിജെപി അതിക്രമം. പഞ്ചായത്തിലെ ബിജെപി പ്രതിനിധിയെ അവഗണിക്കുന്നുവെന്നാരോപിച്ചെത്തിയ പ്രവര്‍ത്തകരാണ് സെമിനാര്‍ അലങ്കോലപ്പെടുത്തുകയും ഭീതിപരത്തുകയും ചെയ്തത്.
രാവിലെ പത്തരയോടെ ആരംഭിച്ച വികസന സെമിനാറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കടന്നു വരികയായിരുന്നു. സെമിനാറില്‍ പങ്കെടുക്കാനെത്തിയവര്‍ രജിസ്‌ട്രേഷന്‍ ബുക്കില്‍ ഒപ്പുവെക്കുന്നത് സംഘം തടഞ്ഞു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം രജിഷയെ രുക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രശ്മിക്കെതിരെ വധ ഭീഷണിമുഴക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ചാലിശ്ശേരി പോലിസ്, ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍, പട്ടാമ്പി സിഐ പി വി രമേഷ്, തൃത്താല എസ്‌ഐ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍  പോലിസ് സ്ഥലത്തെത്തി.അതിക്രമം കാണിച്ച ബിജെപി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, രാമകൃഷണന്‍, ശ്രീനിവാസന്‍, നാരായണന്‍, സുബ്രഹ്മണ്യന്‍, നിഷാദ്, ജിത്തു, സജേഷ്, അരുണ്‍, ശിവന്‍ (കണ്ണന്‍) എന്നിവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം രജിഷ അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായുള്ള കൈയേറ്റം, പ്രസിഡന്റിനെതിരെ ജാതിപ്പേര് വിളിച്ച് മാനഹാനി വരുത്തിയതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചാലിശേരി പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it